Currency

യു.എ.ഇ ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയർന്നു

സ്വന്തം ലേഖകൻThursday, November 17, 2016 6:58 pm

ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യമിടിഞ്ഞത് മൂലം യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് 18.46 കടന്നു.

അബു ദാബി: ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപയുടെ മൂല്യമിടിഞ്ഞത് മൂലം യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് 18.46 കടന്നു. ഈ മാസം 11ന് ഒരു ദിര്‍ഹത്തിന് 18.22 രൂപയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച 54.25 ദിര്‍ഹത്തിന് 1000 രൂപ നാട്ടിലേക്ക് അയക്കാം എന്നായി. ഒരു ലക്ഷം രൂപക്ക് 5425 ദിര്‍ഹമാണു നിലവിലെ നിരക്ക്.

ഡോളറൊഴിച്ച്‌ മറ്റെല്ലാ കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. രൂപയുടെ കാര്യത്തിലാകട്ടെ 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കുക കൂടി ചെയ്തതോടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതാണിപ്പോൾ പ്രവാസികൾക്ക് അനുഗ്രഹമായിരിക്കുന്നത്. തിങ്കളാഴ്ച 18.22 രൂപയും ചൊവ്വാഴ്ച 18.37 രൂപയായിരുന്നു ദിര്‍ഹമിന്‍െറ മൂല്യം. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x