Currency

80% ഇളവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം; അവസരം ഡിസംബര്‍ മൂന്ന് വരെ

സ്വന്തം ലേഖകന്‍Sunday, December 3, 2017 12:36 pm

ഷാര്‍ജ: മൂന്നാമത് കണ്‍സ്യൂമര്‍ ഇലക്ട്രോണിസ് ഫാഷനില്‍ (സിഇഎഫ്) വിവിധ മേഖലയില്‍പ്പെട്ട വസ്തുക്കള്‍ക്ക് 80 ശതമാനം വരെ ഇളവ്. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും നടക്കുന്ന പ്രധാനപ്പെട്ട എക്‌സ്‌പോകളില്‍ ഒന്നാണ് സിഇഎഫ്. ഡിസംബര്‍ മൂന്നിന് മേള സമാപിക്കും. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന എക്‌സ്‌പോ നവംബര്‍ 29നാണ് ആരംഭിച്ചത്.

മികച്ച ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി എല്ലാം വന്‍ വിലക്കുറവില്‍ ലഭിക്കും. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 75,000 പേര്‍ മേള സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.

യുഎഇയില്‍ ദേശീയ ദിനവും വാരാന്ത്യവുമെല്ലാമായി അവധിയുടെ ദിനങ്ങളാണ് കടന്നു പോകുന്നതിനാല്‍ ആളുകള്‍ക്ക് ധാരാളം സമയം ലഭിക്കുകയും ചെയ്തു. വിവിധ മേഖലകളിലായി നൂറിലധികം ബ്രാന്‍ഡുകളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ മേളയില്‍ വസ്ത്രങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x