തുടര്‍ച്ചയായി എട്ടാം മാസവും നിരക്കുകള്‍ ഉയര്‍ന്നതായി ഹാലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ലണ്ടൺ: ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയിലും യുകെയിലെ വസ്തുവില ഉയരുന്നു. തുടര്‍ച്ചയായി എട്ടാം മാസവും നിരക്കുകള്‍ ഉയര്‍ന്നതായി ഹാലിഫാക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേപ്രകാരം കഴിഞ്ഞ മൂന്ന് മാസത്തില്‍ 4 ശതമാനം വര്‍ദ്ധന ഉണ്ടായി.
കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രം വീടുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ദ്ധനവുണ്ടായി. ശരാശരി 225,109 പൗണ്ടായാണ് വില ഉയര്‍ന്നത്. ഇത് റെക്കോര്‍ഡ് നിരക്കാണെന്ന് ഹാലിഫാക്‌സ് പറയുന്നു. 0.1 ശതമാനം വളര്‍ച്ചയായിരുന്നു വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നത്.
ആവശ്യത്തിന് പ്രോപ്പര്‍ട്ടികള്‍ വിപണിയില്‍ ലഭ്യമല്ലാത്തതും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് ഹാലിഫാക്‌സ് കമ്യൂണിറ്റി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റസല്‍ ഗാലി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.