എച്ച്–1 ബി വീസയ്ക്കുള്ള അപേക്ഷയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന പ്രീമിയം പ്രോസംസിംഗ് യുഎസ് പുനരാരംഭിക്കുന്നു
ചിക്കാഗോ: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ ഗവേഷണസ്ഥാപനങ്ങളുടെയും എച്ച്–1 ബി വീസയ്ക്കുള്ള അപേക്ഷയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന പ്രീമിയം പ്രോസംസിംഗ് യുഎസ് പുനരാരംഭിക്കുന്നു. ഇത്തരം വീസകളുടെ പ്രീമിയം പ്രോസസിങ് ആറു മാസത്തേക്കു തടഞ്ഞുവച്ച് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) തീരുമാനമാണ് ഭാഗികമായി പിൻവലിക്കുന്നത്.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
കുടിയേറ്റേതര വിസയായ എച്ച്1ബി വിസ ഉപയോഗപ്പെടുത്തിക്കൊണ്ട് യുഎസ് കമ്പനികൾക്ക് വിദേശികളെ തൊഴിലാളികളായി നിയമിക്കാനാകും. സാധാരണഗതിയിൽ ഒരുമാസമാണ് ഇക്കാര്യത്തിൽ ഇമ്മിഗ്രേഷൻ വകുപ്പിൽ നിന്നും മറുപടി ലഭിക്കുന്നതിനായി വേണ്ടി വരിക. കൂടുതൽ പണം നൽകി കമ്പനികൾ പ്രീമിയം പ്രൊസംസിംഗ് ഉപയോഗിക്കുകയാണെങ്കിൽ 15 ദിവസത്തിനുള്ളിൽ ഇമ്മിഗ്രേഷൻ വകുപ്പിൽ നിന്നും മറുപടി ലഭിക്കും. ഇത് കഴിഞ്ഞ ഏപ്രിൽ മൂന്നിന് ട്രംപ് ഭരണകൂടം തടഞ്ഞിരുന്നു. ഇതാണിപ്പോൾ പുനരാരംഭിക്കുന്നത്. അതേസമയം എല്ലാ എച്ച്1ബി വിസകൾക്കും ഈ സൗകര്യം ലഭ്യമാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.