എല്ലാ വിഭാഗങ്ങൾക്കും വിസ അനുവദിക്കാനുള്ള നടപടികൾ പുനഃരാരംഭിച്ചിട്ടുണ്ടെന്നു യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സെർവീസസ് അറിയിച്ചു.
എല്ലാ വിഭാഗത്തിലേക്കും എച്ച്1ബി വിസ നൽകുന്നതിനുള്ള പ്രീമിയം പ്രൊസസിംഗ് യുഎസ് പുനഃരാരംഭിച്ചു. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിലാണു എച്ച്1ബി വിസ നടപടികൾ നിർത്തിവെച്ചത്.
അമേരിക്കൻ ഉദ്യോഗാർത്ഥികൾക്കു കൂടുതലായി ജോലിസാധ്യത ഉറപ്പുവരുത്തുന്നതിനായാണു തൊഴിൽ വിസ സംബന്ധിച്ച കാര്യങ്ങളിൽ ട്രംപ് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയത്.
വിദഗ്ത തൊഴിലുകളിൽ വിദേശികളെ താല്‍ക്കാലികമായി നിയമിക്കാന്‍ അമേരിക്കന്‍ തൊഴില്‍ ദാതാക്കള്‍ക്ക് അനുമതി നല്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1ബി. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ കൂടുതലായി ഉപയോഗിക്കുന്ന വിസയാണിത്.
എച്ച്1ബി വിസ നിയന്ത്രണത്തിൽ നേരത്തെ തന്നെ യുഎസ് ഇളവ് നൽകിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ചില വിഭാഗങ്ങളിൽ വേഗത്തിലുള്ള വിസ പ്രൊസസിംഗ് ആരംഭിച്ചിരുന്നു.
നിലവിൽ എല്ലാ വിഭാഗങ്ങൾക്കും വിസ അനുവദിക്കാനുള്ള നടപടികൾ പുനഃരാരംഭിച്ചിട്ടുണ്ടെന്നു യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സെർവീസസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.