Currency

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചു; അബുദാബിയിൽ കഴിഞ്ഞ വർഷം പിഴ ചുമത്തിയത് 4000 പേർക്ക്

സ്വന്തം ലേഖകൻMonday, March 20, 2017 5:02 pm

പോലീസ് പെട്രോളിങ്ങിനിടെയും, സുരക്ഷാ ക്യാമറകളിലുമായിട്ടാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്

അബുദാബി: : വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം പിഴ ചുമത്തിയത് നാലായിരത്തോളം പേർക്കെന്ന് അബുദാബി പോലീസ്. ആകെ 39,334 നിയമലംഘനങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. പോലീസ് പെട്രോളിങ്ങിനിടെയും, സുരക്ഷാ ക്യാമറകളിലുമായിട്ടാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

അബുദാബിയിൽ നിർദ്ദേശങ്ങൾ കണക്കിലെടുക്കാതെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതാണ് പത്ത് ശതമാനം അപകടങ്ങൾക്കും വഴിവെക്കുന്നതെന്ന് പോലീസ് പറയുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകളിൽ സംസാരിക്കുകയോ, സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x