പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യങ്ങളിൽ പ്രീ സ്‌കൂളുകളില്‍നിന്നും കെയര്‍ സെന്ററുകളില്‍നിന്നും വീടുകളിലേക്ക് പറഞ്ഞയയ്ക്കാൻ തീരുമാനം.
അഡലെയ്ഡ്: പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികളെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യങ്ങളിൽ പ്രീ സ്‌കൂളുകളില്‍നിന്നും കെയര്‍ സെന്ററുകളില്‍നിന്നും വീടുകളിലേക്ക് പറഞ്ഞയയ്ക്കാൻ തീരുമാനം. സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ ആരോഗ്യനയത്തിലാണ് ഇത് സംബന്ധിച്ച വ്യവസ്ഥ.
കുത്തിവയ്പിലൂടെ തടയാന്‍ കഴിയുന്ന പകര്‍ച്ചവ്യാധികളായ ചിക്കന്‍പോക്‌സ്, അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍, ഏറ്റവും പുതിയ പ്രതിരോധ കുത്തിവയ്പിന്റെ രേഖകളില്ലാത്ത കുട്ടികളെ പ്രീ സ്‌കൂളുകളില്‍ ഹാജരാകാനും അനുവദിക്കില്ല.
സംസ്ഥാനത്തെ രോഗപ്രതിരോധ നിരക്ക് 93 ശതമാനമായിരുന്നെന്നും അത് 95 ശതമാനമായി ഉയര്‍ത്താനാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൂസന്‍ ക്ലോസ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.