Currency

അബൂദബിയില്‍ രത്‌നകല്ലുകളുടെയും അമൂല്യലോഹങ്ങളുടെയും വില്‍പനയില്‍ വന്‍മുന്നേറ്റം

സ്വന്തം ലേഖകന്‍Monday, June 5, 2017 2:36 pm

രത്‌നക്കല്ലുകള്‍, പവിഴം, അമൂല്യലോഹങ്ങള്‍ എന്നിവയില്‍ അബൂദബി ഈ വര്‍ഷം ആദ്യ പാദത്തില്‍ 470 കോടി ദിര്‍ഹത്തിന്റെ വ്യാപാരം നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 330 കോടി ദിര്‍ഹത്തിന്റെ വ്യാപാരമായിരുന്നു ഉണ്ടായിരുന്നത്.

അബൂദബി: രത്‌നകല്ലുകളുടെയും മറ്റും വില്‍പനയില്‍ അബൂദബിക്ക് വന്‍മുന്നേറ്റം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അബൂദബിയാണ് ഈ രംഗത്ത് റെക്കോര്‍ഡ് വില്‍പന കുറിച്ചിരിക്കുന്നതെന്നും അബൂദബി സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രത്‌നക്കല്ലുകള്‍, പവിഴം, അമൂല്യലോഹങ്ങള്‍ എന്നിവയില്‍ അബൂദബി ഈ വര്‍ഷം ആദ്യ പാദത്തില്‍ 470 കോടി ദിര്‍ഹത്തിന്റെ വ്യാപാരം നടത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 330 കോടി ദിര്‍ഹത്തിന്റെ വ്യാപാരമായിരുന്നു ഉണ്ടായിരുന്നത്. വ്യാപാരത്തില്‍ സ്ഥിരതയുള്ള വര്‍ധനയുണ്ടായതായും ഇത്തരം വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി യു.എ.ഇ മാറുകയാണെന്നും വ്യാപാരികള്‍ പറയുന്നു.

പ്രതിമാസ കണക്ക് നോക്കുകയാണെങ്കില്‍ 11 കോടി ദിര്‍ഹത്തില്‍ നിന്ന് 49.1 കോടി ദിര്‍ഹത്തിലേക്കാണ് ഈ വര്‍ഷത്തെ കുതിച്ചുചാട്ടം. 2017 ആദ്യ പാദത്തിലെ ഇറക്കുമതി 238.7 കോടി ദിര്‍ഹത്തിന്റെ ഉല്‍പന്നങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.7 കോടി ദിര്‍ഹത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x