
ജിദ്ദ: വാര്‍ഷിക വരുമാനം 3,75,000 റിയാലില്‍ കൂടുതലുള്ള മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 2018 ജനുവരി മുതല്‍ വാറ്റ് നിര്‍ബന്ധമാക്കുമെന്ന് സക്കാത്ത്, ഇന്‍കം ടാക്സ് ജനറല്‍ അതോറിറ്റി അറിയിച്ചു. പഞ്ചര്‍ കടകള്‍ക്കും ബക്കാലകള്ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും തീരുമാനം നടപ്പാക്കും. നിയമലംഘകരും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നവര്‍ക്കും തടവും പിഴ ശിക്ഷയും ഉണ്ടാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി.
വാറ്റ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ യഥാര്‍ഥ്യമാക്കുമെന്ന് ചേംബര്‍ അസി. ജനറല്‍ സെക്രട്ടറി മാസിന് കുത്ത്ബി പറഞ്ഞു. വാറ്റ് നിര്‍ബന്ധമാണെന്നും തീരുമാനം നടപ്പിലാക്കാത്തവര്ക്കും ഒഴിഞ്ഞുമാറുന്നവര്ക്കും പിഴ ഇരട്ടിയായിരിക്കുമെന്നും സക്കാത്ത് ഇന്‍കംടാക്സ് ജനറല്‍ അതോറിറ്റി മേധാവി അഹ്മദ് ത്വാഇഫി പറഞ്ഞു.
ജനുവരി മുതല്‍ വാറ്റ് നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പിന് കീഴില്‍ പുരോഗമിച്ച് വരികയാണ്. അഞ്ച് ശതമാനമാണ് വാറ്റ് നിശ്ചയിച്ചിരിക്കുന്നത്. ലോകത്തെ കുറഞ്ഞ അനുപാതമായാണ് ഇത് കണക്കാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.