Currency

സൗദിയില്‍ കാര്‍ ഇന്‍ഷറന്‍സ് പ്രീമിയം 30% വരെ കുറയും

സ്വന്തം ലേഖകന്‍Sunday, January 22, 2017 11:36 am

ഒരു വര്‍ഷം അപകടമുണ്ടാക്കാത്തവര്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയും രണ്ട് വര്‍ഷമായി അപകടമുണ്ടാക്കാത്തവര്‍ക്ക് പതിനഞ്ച് മുതല്‍ 25 ശതമാനം വരെയും ഇളവ് നല്‍കണം.

റിയാദ്: വാഹന ഇന്‍ഷുറന്‍സ് പോളിയില്‍ ഇളവ് നല്‍കണമെന്ന് സൗദി അറേബ്യന്‍ സാമ്പത്തിക അധികൃതര്‍ കമ്പനികളോട് നിര്‍ദേശിച്ചു. പത്ത് മുതല്‍ മുപ്പത് ശതമാനം വരെ ഇളവ് നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ മുതല്‍ ഇത് നടപ്പാക്കണം.

ഒരു വര്‍ഷം അപകടമുണ്ടാക്കാത്തവര്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയും രണ്ട് വര്‍ഷമായി അപകടമുണ്ടാക്കാത്തവര്‍ക്ക് പതിനഞ്ച് മുതല്‍ 25 ശതമാനം വരെയും ഇളവ് നല്‍കണം. മൂന്ന് വര്‍ഷമായി അപകടം ഉണ്ടാക്കാത്തവര്‍ക്ക് ഇരുപത് മുതല്‍ മുപ്പത് ശതമാനം വരെ ഇളവ് നല്‍കണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.

വര്‍ഷങ്ങളായി ഒരേ കമ്പനിയില്‍ തുടരുന്നവര്‍ക്ക് പത്ത് ശതമാനം വരെ ഇളവ് നല്‍കണം. അപകടമുണ്ടാക്കാത്തവര്‍ക്കും ക്ലീന്‍ റെക്കോര്‍ഡ് ഉളളവര്‍ക്കും മാത്രമേ ഇളവ് അനുവദിക്കാവൂ എന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ക്ലെയിമും നല്‍കാത്തവര്‍ക്കും ഇളവ് നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x