നവംബര്‍ 20 മുതല്‍ വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ടി.എ.യുടെ വെബ്‌സൈറ്റ്, കാള്‍ സെന്റര്‍, കിയോസ്‌കുകള്‍, 'ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പ്' എന്നിവ വഴി ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ്: നവംബര്‍ 20 മുതല്‍ വാഹന ലൈസന്‍സുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍.ടി.എ.യുടെ വെബ്‌സൈറ്റ്, കാള്‍ സെന്റര്‍, കിയോസ്‌കുകള്‍, ‘ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പ്’ എന്നിവ വഴി ലഭിച്ചുതുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കസ്റ്റമേഴ്‌സ് സര്‍വീസ് സെന്ററുകളിലും ആര്‍.ടി.എ. ആസ്ഥാനത്തുമുള്ള കിയോസ്‌കുകളിലും 8009090 കോള്‍സെന്ററിലും സേവനം ലഭ്യമായിരിക്കും.
ഉടമസ്ഥാവകാശരേഖ, വാഹനത്തിന് ആര്‍.ടി.എ.യുമായി ബന്ധപ്പെട്ട ബാധ്യതകളില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, രേഖനഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കി നല്‍കല്‍, റീ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഓൺലൈൻ വഴി ലഭ്യമാകുക.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ വാഹന ലൈസന്‍സിങ്ങുമായി ബന്ധപ്പെട്ട 1,44,433 ഇടപാടുകള്‍ സ്മാര്‍ട് സംവിധാനങ്ങള്‍ വഴി നടന്നിട്ടുണ്ടെന്ന് ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ഹാഷിം അല്‍ ബഹ്‌റൂസിയാന്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.