Currency

വിക്ടോറിയയിൽ തണ്ടർ സ്റ്റോം ആസ്തമ മുന്നറിയിപ്പ്

Monday, October 9, 2017 2:44 pm

വിക്ടോറിയയുടെ വിവിധ മേഖലകളിൽ തണ്ടർ സ്റ്റോം ആസ്ത്മ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

മെൽബൺ: വിക്ടോറിയയുടെ വിവിധ മേഖലകളിൽ തണ്ടർ സ്റ്റോം ആസ്ത്മ പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നോർത്ത് സെൻട്രൽ, നോർത്തേൺ കൺട്രി, മെൽബൺ ഉൾപ്പടെയുള്ള സെൻട്രൽ ഫോർകാസ്റ് ഡിസ്‌ക്‌ട്രിക്ട്സ് എന്നീ മേഖലകളിലാണ് ആസ്ത്മയ്ക്ക് കൂടുതൽ സാധ്യത. 

ആസ്ത്മ, ഹേ ഫീവർ തുടങ്ങി ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വരുന്ന ദിവസങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആസ്ത്മ ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകി. നേരത്തെ 2016 നവംബർ മാസത്തിൽ വിക്ടോറിയയിൽ തണ്ടർ സ്റ്റോം ആസ്ത്മ ബാധിച്ചത് മൂലം ഒൻപതോളം പേർ മരണമടഞ്ഞിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x