Currency

അബുദാബിയില്‍ വിസാ അപേക്ഷകളില്‍ അപാകത വരുത്തിയാല്‍ പിഴ

സ്വന്തം ലേഖകന്‍Monday, September 18, 2017 1:38 pm

താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങളിലേക്ക് വെബ് സൈറ്റ് വഴിയും ഇ ചാനല്‍ പ്രയോജനപ്പെടുത്തിയും വീസ അപേക്ഷകള്‍ നല്‍കുമ്പോള്‍ അപാകതകള്‍ വരുത്തുന്ന ടൈപ്പിങ് സെന്ററുകള്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. ഞായറാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായി താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അബുദാബി: വിസാ അപേക്ഷകളില്‍ അപാകതകള്‍ വരുത്തുന്ന ടൈപ്പിങ് സെന്ററുകള്‍ക്കു അബുദാബിയില്‍ പിഴ ചുമത്തും. താമസ കുടിയേറ്റ വകുപ്പ് കാര്യാലയങ്ങളിലേക്ക് വെബ് സൈറ്റ് വഴിയും ഇ ചാനല്‍ പ്രയോജനപ്പെടുത്തിയും വീസ അപേക്ഷകള്‍ നല്‍കുമ്പോള്‍ അപാകതകള്‍ വരുത്തുന്ന ടൈപ്പിങ് സെന്ററുകള്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. ഞായറാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായി താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അച്ചടിത്തെറ്റുകള്‍, വിലാസം മാറുക, നല്‍കിയ വിവരങ്ങളില്‍ അവ്യക്തത, അപൂര്‍ണമായ അപേക്ഷകള്‍ സമര്‍പ്പിക്കുക എന്നിവയെല്ലാം പിഴ ലഭിക്കാനുള്ള കാരണങ്ങളാണ്. കൂടുതല്‍ കാര്യക്ഷമതയോടെയും സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കിയും വീസാ അപേക്ഷാ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ടൈപ്പിങ് സെന്ററുകളെ പ്രാപ്തമാക്കുന്നതിനാണ് പിഴ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടൈപ്പിങ് സെന്ററുകളില്‍ അപേക്ഷകള്‍ നല്‍കുന്ന ഇടപാടുകാര്‍ ഫീസ് നല്‍കുന്നതിന് മുന്‍പ് അവരുടെ അപേക്ഷകളിലെ വിവരങ്ങള്‍ കൃത്യവും വ്യക്തവുമാണെന്നു ഉറപ്പു വരുത്തണമെന്ന് താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം നിരക്കുകള്‍ നല്‍കി അപേക്ഷകള്‍ അയച്ച ശേഷമാണ് അപാകതകള്‍ ശ്രദ്ധയില്‍പെട്ടതെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ നമ്പറായ 8005000 ല്‍ അറിയിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x