സാധാരണഗതിയിൽ വിസക്ക് വേണ്ടിയുള്ള അപേക്ഷ സ്പോണ്സര് മുഖേന യുഎഇലാണ് സമര്‍പ്പിക്കേണ്ടത്. യുഎഇ പൗരനോ, യുഎഇ കമ്പനിയ്കോ വിസയുടെ സ്പോൺസർ ആകാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ സ്പോൺസർ ആരും ഇല്ലാത്തപക്ഷം എങ്ങനെ യുഎഇ വിസ സ്വന്തമാക്കാം എന്ന് നോക്കാം.
വിദേശ പൗരന് നിശ്ചിത സമയത്തേക്കോ പ്രത്യേക കാര്യത്തിനോ യുഎഇയിൽ തങ്ങാൻ രാജ്യം നൽകുന്ന അനുമതിയാണ് യുഎഇ വിസ. ഇന്ത്യയിലെ യുഎഇ എംബസി വിസ ഇഷ്യൂ ചെയ്യാറില്ല . സാധാരണഗതിയിൽ വിസക്ക് വേണ്ടിയുള്ള അപേക്ഷ സ്പോണ്സര് മുഖേന യുഎഇലാണ് സമര്‍പ്പിക്കേണ്ടത്. യുഎഇ പൗരനോ, യുഎഇ കമ്പനിയ്കോ വിസയുടെ സ്പോൺസർ ആകാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ സ്പോൺസർ ആരും ഇല്ലാത്തപക്ഷം എങ്ങനെ യുഎഇ വിസ സ്വന്തമാക്കാം എന്ന് നോക്കാം.
സ്പോണ്സര് ഇല്ലാത്തവര്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനങ്ങള്‍
ഔദ്യോഗിക ഏജന്‍സി മുഖേന 96 മണിക്കൂര്‍ കാലാവധിയുള്ളതോ 30 ദിവസം കാലാവധിയുള്ളതോ അയ വിസക്കുവേണ്ടിയുള്ള അപേക്ഷ സമപ്പിക്കാനാകുന്നതാണ്. അതേസമയം ഇങ്ങനെ വിസ ലഭിച്ചവര്‍ 25 ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ 30 ദിവസം കഴിഞ്ഞു മാത്രമേ അടുത്ത വിസക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
ഇത്തരത്തിൽ വിസയ്ക്ക് അപേഷിക്കാന്‍ ആവശ്യമായ യോഗ്യതകള്‍
അപേക്ഷകൻ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യു എസ് എ , കാനഡ,യു കെ , ഓസ്ട്രേലിയ,ന്യുസിലന്‍ഡ്,ജപ്പാന്,റഷ്യ, യുറോപ്യന്‍ യുണിയനിലെ രാജ്യങ്ങള്‍,സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ എതെങ്ങിലും യാത്ര ചെയ്തിരിക്കണം അല്ലെങ്കില്‍ പാക്കിസ്ഥാന് , ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മാര്, മാലദ്വീപ്, അഫ്ഗാനിസ്ഥാന് എന്നിവ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് അഞ്ച് വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും യാത്ര ചെയ്തിരിക്കണം. പ്രധാന വിസാ അപേക്ഷകന് വര്‍ഷത്തില്‍ രണ്ടു ലക്ഷമെങ്കിലും വരുമാനം ലഭിക്കുന്നതിന്റെ രേഖ അല്ലെങ്കില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അഞ്ച് ലക്ഷത്തില്‍ കുറയാതെയുള്ള സ്ഥിരനിക്ഷേപത്തിന്റെ രേഖ.
വിസയ്ക്ക് അപേഷിക്കാന്‍ വേണ്ട കാര്യങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.