Currency

മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ്

സ്വന്തം ലേഖകന്‍Monday, April 29, 2019 4:26 pm

ദുബായ്: മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസവിസയുള്ള പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ ദുബായ് സര്‍ക്കാര്‍ എളുപ്പമാക്കി. ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി പ്രവാസികള്‍ക്ക് നേരിട്ട് വിസക്ക് അപേക്ഷിക്കാം.

ജി.ഡി.എഫ്.ആര്‍.എ വെബ്സൈറ്റിന് പുറമേ, ജി.ഡി.ആര്‍.എഫ്.എ ദുബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേരിട്ട് സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ റെസിഡന്റ് വിസ കാലാവധി പിന്നിടാത്തതും പാസ്‌പോര്‍ട്ട് ആറുമാസത്തെ കാലാവധി പിന്നിടാത്തതുമായിരിക്കണം.

അപേക്ഷകരുടെ തൊഴിലും തസ്തികയും വിസ ലഭിക്കാനുള്ള മാനദണ്ഡമാണ്. 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് ആദ്യം അനുവദിക്കുക. വിസ ലഭിക്കുന്ന സമയത്തു തന്നെ ഫീസടച്ച് 30 ദിവസത്തേക്ക് കൂടി വിസ ദീര്‍ഘിപ്പിക്കാം. ഇത്തരം വികസളില്‍ യു.എ.ഇയിലെത്തുന്നവര്‍ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാല്‍ ആദ്യ ദിവസം 200 ദിര്‍ഹമാണ് പിഴ. പീന്നീട് വരുന്ന ഓരോ ദിവസത്തിന് 100 ദിര്‍ഹവും പിഴ കൊടുക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x