
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മതില്‍ കെട്ടിയാല്‍ 500 ദീനാര്‍ പിഴ. വീടുകള്‍ക്ക് മുന്നിലെ പൊതുസ്ഥലമാണെങ്കിലും മതിലുകളോ കവാടങ്ങളോ കെട്ടിപ്പൊക്കിയാല്‍ പിഴ ഈടാക്കും. പൊതുസലങ്ങളില്‍ കൈയേറ്റം നടത്തുന്നത് നിയമലംഘനമാണെന്നും ഇത് താമസിക്കുന്ന വീടുകള്‍ക്ക് മുന്നിലാണെങ്കിലും അംഗീകരിക്കാനാവില്ലെന്നും കാപിറ്റല്‍ മുനിസിപ്പല്‍ പരിശോധക വിഭാഗം മേധാവി സൈദ് അല്‍ ഇന്‍സി വ്യക്തമാക്കി.
ഇത്തരം കൈയേറ്റങ്ങള്‍ പിടികൂടാനുള്ള കാമ്പയിന്‍ ജാബിര്‍ അല്‍ അഹ്മദ് സിറ്റിയില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ സര്‍ക്കാര്‍ അനുവദിച്ച വീടുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് പരിശോധന പുതിയ സ്വദേശി പാര്‍പ്പിട മേഖലകളിലേക്കും വ്യാപിപ്പിക്കും.
കൈയേറ്റം കണ്ടെത്തിയാല്‍ അവ പൊളിച്ചുമാറ്റുന്നതിന് ഉടമകള്‍ക്ക് 15 ദിവസത്തെ സമയം അനുവദിക്കും. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞതിനുശേഷവും നിയമലംഘനം തുടരുന്നവര്‍ക്കെതിര്‍ക്കാണ് 500 ദീനാര്‍ പിഴ ചുമത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.