Currency

കൊറോണ വൈറസ്: മാസ്‌കിന് വിലകൂട്ടുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, February 5, 2020 11:34 am

ദുബായ്: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക വകുപ്പിന്റെ മുന്നറിയിപ്പ്. വിമാനത്താവളം, മെട്രോ സ്റ്റേഷന്‍, മാളുകള്‍ തുടങ്ങി എല്ലായിടത്തും ആളുകള്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.

വെറും മാസ്‌ക് ധരിച്ചിട്ടും കാര്യമില്ല, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദം മൂന്ന് പാളികളുള്ള എന്‍95 മാസ്‌കുകളാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ആളുകളിലേക്കെത്തുന്നതിന്റെ തീവ്രത കുറയ്ക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.

ഗള്‍ഫ് രാജ്യങ്ങളില്‍ മാസ്‌കിന് ആവശ്യക്കാരേറെയാണ്. ഡിമാന്‍ഡ് കൂടുന്ന സാഹചര്യം മുതലെടുത്ത് മാസ്‌കുകളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ ദുബായി സാമ്പത്തിക വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്‍ 95 മാസ്‌കുകള്‍ക്ക് 139 മുതല്‍ 170 ദിര്‍ഹം അഥായത് 3300 രൂപ വരെയാണ് ഈടാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x