Currency

മാർച്ച് മുതൽ ബഹ്റൈനിൽ ജലം, വൈദ്യുതി നിരക്കുകളിൽ വൻവർധന

സ്വന്തം ലേഖകൻMonday, February 20, 2017 10:34 pm

പുതുക്കിയ നിരക്ക് മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. വരുന്ന മൂന്ന് വർഷങ്ങളിൽ ഘട്ടം ഘട്ടമായി നിരക്ക് ഉയർത്തി ഈ മേഖലയിലുള്ള സബ്സിഡി പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന.

മാനമ: ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിക്കൊണ്ട് ജലം, വൈദ്യുതി നിരക്കുകളിൽ ഇരട്ടിയോളം വർധന വരുത്തുന്നു. പുതുക്കിയ നിരക്ക് മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. വരുന്ന മൂന്ന് വർഷങ്ങളിൽ ഘട്ടം ഘട്ടമായി നിരക്ക് ഉയർത്തി ഈ മേഖലയിലുള്ള സബ്സിഡി പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന.

വൈദ്യുതി നിരക്ക് 3000 യൂണിറ്റ് വരെ 18 ദിനാർ ആണ് നിലവിലെ നിരക്ക്. 2017 മാർച്ച് മുതൽ ഇത് 39 ദിനാർ ആയി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. 3001 മുതൽ 5000 വരെയുള്ള യൂണിറ്റിന് 90 ദിനാറായി വർദ്ധിക്കും. വെള്ളത്തിന്റെ നിരക്കിൽ 60 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ നിലവിൽ നൽകി വരുന്ന 4.5 ദിനാർ 12 ദിനാർ ആയി വർദ്ധിക്കും. സബ്സിഡി നിർത്തലാകുന്നതോടെ പ്രവാസിജീവിതം കൂടൂതൽ ദുരിതത്തിലാകുകയും ചെയ്യും.

000PST_20-02-2017_1487582053_hUlkTIR3jd


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x