Currency

മുന്‍സിപ്പല്‍ തൊഴിലാളികള്‍ മാസ്‌ക് ധരിക്കണമെന്ന് കാലിഫോര്‍ണിയ

സ്വന്തം ലേഖകന്‍Sunday, April 12, 2020 5:48 pm
mask

കാലിഫോര്‍ണിയ: കോവിഡ് മഹാമാരിക്കെതിരായ മുന്‍കരുതലായി മുഖാവരണങ്ങള്‍ ധരിക്കാന്‍ സതേണ്‍ കാലിഫോര്‍ണിയയിലെ മുനിസിപ്പാലിറ്റികള്‍ എല്ലാ തൊഴിലാളികളോടും അവശ്യ സേവന ഉപഭോക്താക്കളോടും നിര്‍ദ്ദേശിച്ചു. അവശ്യ ബിസിനസുകളിലെ തൊഴിലാളികളും അവരുടെ ഉപഭോക്താക്കളും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ നഗരത്തിലെ പൊതുജനാരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയിരുന്നു.

ഉത്തരവ് വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സിലും പ്രാബല്യത്തില്‍ വന്നു. അതേസമയം ഉത്തരവ് പാലിക്കുന്നതിനുവേണ്ടി മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍ ഉപയോഗികേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കാര്‍ഫുകള്‍, അല്ലെങ്കില്‍ മറ്റ് ഫാബ്രിക് മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കണമെന്ന് സിറ്റി അധികൃതര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x