Currency

കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അബുദാബിയില്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

സ്വന്തം ലേഖകന്‍Wednesday, May 22, 2019 2:27 pm

അബുദാബി: കുടുംബ പ്രശ്‌നങ്ങള്‍ സ്മാര്‍ട്ടായി പരിഹരിക്കാന്‍ വാട്ട്‌സാപ്പ് കൂട്ടായ്മ. അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്‌മെന്റിനു കീഴിലുള്ള കുടുംബ കൗണ്‍സലിങ് കേന്ദ്രമാണു വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്‌നങ്ങള്‍ കോടതിയെ അറിയിക്കാന്‍ കുടുംബ കൗണ്‍സിലിങ് കേന്ദ്രത്തിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചാല്‍ മാത്രം മതി.

കൗണ്‍സിലര്‍മാര്‍ വ്യക്തിയുമായി വാട്‌സാപ്പിലൂടെത്തന്നെ വിവരങ്ങള്‍ അന്വേഷിച്ചു പരിഹാരം നിര്‍ദേശിക്കും. വാദിയെയും പ്രതിയെയും പ്രത്യേമായും ഒന്നിച്ചും വാട്‌സാപ്പ് ചര്‍ച്ചയുണ്ടാകും. നിലവില്‍ പ്രത്യേക അനുമതിയെടുത്ത് നേരിട്ട് ഹാജരാകുന്ന പല വിഷയങ്ങളിലും ഇനി വാട്ട്‌സാപ്പിലൂടെ തന്നെ പരിഹരിക്കാനാണു ശ്രമം. പ്രശ്‌നങ്ങള്‍ ഉള്ള സ്വദേശികളും വിദേശികളും 026513370 നമ്പറില്‍ ബന്ധപ്പെട്ട് കുടുംബ കൗണ്‍സിലിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x