യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കുന്ന പ്രക്രിയയായ ആര്‍ട്ടിക്കിള്‍ അമ്പതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതോടെ പൗണ്ടിന്റെ വില വീണ്ടും ഇടിയുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്തർ മുന്നറിയിപ്പ് നൽകുന്നു.
ലണ്ടൻ: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കുന്ന പ്രക്രിയയായ ആര്‍ട്ടിക്കിള്‍ അമ്പതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുന്നതോടെ പൗണ്ടിന്റെ വില വീണ്ടും ഇടിയുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്തർ മുന്നറിയിപ്പ് നൽകുന്നു. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തിന് റെക്കോർഡ് താഴ്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
മാര്‍ച്ച് അവസാനത്തോടെ ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള പ്രക്രിയ ആരംഭിക്കുമെന്ന് നേരത്തെ തെരേസ മേ അറിയിച്ചിരുന്നു. ഒരു പൗണ്ടിന് 104-105 രൂപവരെ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 80 ആയിരിക്കുകയായിരിക്കുകയാണ്. ഇത് ഇനിയും താഴും എന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.