
ദുബായ്: യുഎഇയില്‍ ശൈത്യകാലത്തിന് അടുത്ത ആഴ്ച തുടക്കമാകും. ഫെബ്രുവരി രണ്ടാം വാരം വരെ നീളുന്ന തണുപ്പു സീസണില്‍ ശരാശരി താപനില 15 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ചില സമയങ്ങളില്‍ അഞ്ചു ഡിഗ്രിയിലേക്കു വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. ഈ വര്‍ഷത്തെ ദൈര്‍ഘ്യമേറിയ രാത്രി ഡിസംബര്‍ 21നായിരിക്കും. തണുപ്പുകാലത്തിനു വരവറിയിച്ച് താപനില കുറഞ്ഞുവരികയാണ്.
യുഎഇയില്‍ ചൂടുകാലം സെപ്റ്റംബര്‍ 21ന് അവസാനിച്ചെങ്കിലും പിന്നീട് കാര്യമായ ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരുന്നു. ശൈത്യകാല വിനോദസഞ്ചാരത്തിനും യുഎഇയില്‍ തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലമായിരിക്കും യുഎഇയിലേതെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.