Currency

ഗൂഗിളില്‍ കാണാം ദുബായിയുടെ വിസ്മയങ്ങള്‍

സ്വന്തം ലേഖകന്‍Wednesday, November 30, 2016 11:42 am

ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ മുഖേന 360 ഡിഗ്രിയില്‍ ദുബായ് വിസ്മയങ്ങളുടെ പനോരമ കാഴ്ച കാണാം.

ദുബായ്: ദേശീയദിനാഘോഷത്തിനൊരുങ്ങുന്ന ദുബായിക്ക് ഗൂഗിളിന്റെ സമ്മാനം. നഗരത്തിലെ മനോഹരമായ കാഴ്ചകള്‍ കണ്ണു നിറയെ കാണാന്‍ ഉതകൂം വിധമുള്ള കാഴ്ചകളാണ് ഗൂഗിള്‍ ഒരുക്കിയത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ മുഖേന 360 ഡിഗ്രിയില്‍ ദുബായ് വിസ്മയങ്ങളുടെ പനോരമ കാഴ്ച കാണാം. ലോകത്തിറെ പലകോണുകളിലുള്ളവര്‍ക്ക് ഇനി ദുബായിയെ കൂടുതല്‍ അടുത്തും വിസ്തൃതിയിലും കാണാനാകുമെന്ന് പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഉല്‍ഫ് സ്പിറ്റ്‌സര്‍ പറഞ്ഞു.

ദുബായ് ക്രീക്ക്, അക്വേറിയം, അണ്ടര്‍വാട്ടര്‍ സൂ, ബുര്‍ജ് അല്‍ അറബ്, ദുബൈ മാള്‍, ദൈറ സൂഖ്, മറീന മാള്‍ എന്നിങ്ങനെ 20 ലാന്റമാര്‍ക്കുകളാണ് ഈ പാക്കേജില്‍ ഒരുക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x