
ബ്രിസ്ബേൺ: കഴിഞ്ഞ മാർച്ചിൽ രാജ്യത്ത് വൂൽവർത്ത്സ് സൂപ്പർമാർക്കറ്റിൽ നിന്നു ഉത്പന്നങ്ങൾ വാങ്ങിയവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇരട്ടി തുക പിൻവലിക്കപ്പെട്ടതായി വ്യാപക പരാതി.
സാങ്കേതിക കാരണങ്ങളാൽ ഇത്തരമൊരു തകരാർ സംഭവിച്ചതായി കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നൂറുകണക്കിനു ഡോളർ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്.
ഒരിക്കൽ നടത്തിയ പർച്ചേസിന് രണ്ട് വട്ടം ബില് തുക ഈടാക്കുന്നതാണു കണ്ടെത്തിയ പ്രശ്നം. ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയ അമിതതുക തിരികെ നൽകുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.