Currency

ഫുജൈറ-ഒമാന്‍ റോഡിന്റെ നിർമ്മാണപ്രവർത്തികൾ തുടങ്ങി

സ്വന്തം ലേഖകൻWednesday, August 31, 2016 11:54 am

യുഎഇയിലെ ശൈഖ് ഖലീഫ ഫ്രീവേയില്‍ നിന്ന് ഒമാന്‍ അതിര്‍ത്തി വരെ നീളുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി അടിസ്ഥാന വികസന മന്ത്രാലയം അറിയിച്ചു. ഫുജൈറ കോര്‍ണീഷ് റോഡ്, അല്‍ ഖത്തം മറൈന്‍ സെന്‍റര്‍ എന്നിവയുമായി ബന്ധിപ്പിച്ചാകും റോഡ് നിർമ്മാണം.

ഷാര്‍ജ: യുഎഇയിലെ ശൈഖ് ഖലീഫ ഫ്രീവേയില്‍ നിന്ന് ഒമാന്‍ അതിര്‍ത്തി വരെ നീളുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായി അടിസ്ഥാന വികസന മന്ത്രാലയം അറിയിച്ചു. ഫുജൈറ കോര്‍ണീഷ് റോഡ്, അല്‍ ഖത്തം മറൈന്‍ സെന്‍റര്‍ എന്നിവയുമായി ബന്ധിപ്പിച്ചാകും റോഡ് നിർമ്മാണം.

പുതിയ റോഡ് വരുന്നതോടെ ഒമാനിലേക്കുള്ള യാത്ര എളുപ്പവും സുഖമവുമാകും. അടുത്ത വര്‍ഷമാദ്യം റോഡ് ഗതാഗത യോഗ്യമാകുമെന്നാണ് കരുതുന്നതെന്ന് അടിസ്ഥാന വികസന മന്ത്രി ഡോ. അബ്ദുള്ള ബെൽഹൈഫ് അൽ നവൊമി അറിയിച്ചു. 4.4 കിലോ മീറ്റര്‍ റോഡാണ് പുതിയതായി നിര്‍മ്മിക്കുന്നത്. ഇതിനെ പഴയ റോഡുമായി ബന്ധിപ്പിച്ചാണ് ഒമാന്‍ യാത്രക്ക് എളുപ്പ വഴിയൊരുക്കുന്നത്.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന റോഡായ ശൈഖ് ഖലീഫ ഫ്രീവേയെ അതിവേഗ പാതയാക്കി മാറ്റാൻ ഫുജൈറ-ഒമാന്‍ റോഡ് കാരണമാകും. നിലവില്‍ ശൈഖ് ഖലീഫ ഫ്രീവേ ചെന്ന് മുട്ടുന്നത് ഫുജൈറയിലെ പ്രധാന ഹൈവേയായ ഹമാദ് ബിന്‍ അബ്ദുല്ല റോഡിലാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x