ദുബായ്: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്ന് യു.എ.ഇ അധികൃതര്‍. അവധിക്കാല വേതനം, സേവനകാലം പരിഗണിച്ചു നല്‍കുന്ന ബോണസ്, കുടിശിക ശമ്പളം എന്നിങ്ങനെ മൂന്നു തരം അവകാശങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ടെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളികളോട് നീതിപൂര്‍വകമായി ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പെരുമാറണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.