Currency

ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ച് വൈഷ്ണവ് ജനതോ പാടി അറബ് ഗായകന്‍; വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍Friday, October 5, 2018 2:40 pm
Play

ദുബായ്: ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി വൈഷ്ണവ് ജനതോ എന്ന ഹിന്ദി ഭജന്‍ പാടി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് യുഎഇ ഗായകനായ യസീര്‍ ഹബീബ്.

ഗാന്ധിജിയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ വീഡിയോ ഇതിനോടകം തന്നെ സാമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി കഴിഞ്ഞു. ‘പാട്ട് പാടാന്‍ ആദ്യം പേടിയായിരുന്നു. പാടാന്‍ ബുദ്ധിമുട്ടുള്ള ഗാനമാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നും ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ‘ എന്ന് യസീര്‍ പറയുന്നു.

ദുബായില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ആരാധകരുള്ള ഗായകനാണ് യസീര്‍. ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x