Currency

സിക വൈറസ് പുരുഷന്‍മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻWednesday, November 2, 2016 12:57 pm

സിക വൈറസ് പുരുഷന്മാരില്‍ വന്ധ്യതയ്ക്കും മൃഗങ്ങളില്‍ ഡി.എന്‍.എ. തകരാറിനും കാരണമാകുമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ.

സിക വൈറസ് പുരുഷന്മാരില്‍ വന്ധ്യതയ്ക്കും മൃഗങ്ങളില്‍ ഡി.എന്‍.എ. തകരാറിനും കാരണമാകുമെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. ഓരോ ആഴ്ചയും സാമ്പിളുകള്‍ എലികളില്‍ കുത്തിവച്ച് നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകർ പറയുന്നു.

ക വൈറസും ഡെങ്കി വൈറസും നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. ഇതിൽ നിന്നും സിക വൈറസ് കൂടുതൽ അപകടകാരിയാണെന്ന് വ്യക്തമായി. രക്തം സ്വീകരിക്കുന്നതിലൂടെയും കൊതുകു കടിയിലൂടെയുമാണ് സിക വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x