Currency

വന്‍ നോട്ടുവേട്ട; മൂന്നുദിവസത്തിനിടെ പിടിച്ചത് 7.77 കോടി

സ്വന്തം ലേഖകന്‍Sunday, December 4, 2016 10:20 am

ബംഗളൂരു: കര്‍ണാടകത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി നടക്കുന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡില്‍ വന്‍ കള്ളപ്പണവേട്ട. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെയും രണ്ടു കരാറുകാരുടെയും വീടുകളിലും ഓഫീസുകളിലും നടന്ന പരിശോധനയില്‍ ഒരുകോടിയുടെ 2000 രൂപാ നോട്ടുകള്‍കൂടി കണ്ടെടുത്തു. കഴിഞ്ഞദിവസം 4.7 കോടിയുടെ 2000 രൂപാനോട്ടുകള്‍ പിടികൂടിയിരുന്നു. ഇതോടെ മൊത്തം പിടിച്ചെടുത്തത് 5.7 കോടിയുടെ പുതിയ നോട്ടുകളാണ്. 90 ലക്ഷത്തിന്റെ പഴയ നോട്ടുകളും കണ്ടെടുത്തു. ഒമ്പതുകിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണവും പിടികൂടി. ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളില്‍ നിന്നായി 1.17 കോടി രൂപയും പിടികൂടി. ഇതോടെ മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 7.77 കോടി രൂപയുടെ നോട്ടുകള്‍ പിടികൂടി.

കോടികളുടെ നോട്ടുകള്‍ പിടികൂടിയതോടെ ബാങ്കുദ്യോഗസ്ഥര്‍ക്കും നോട്ട് മാറ്റിനല്‍കിയതില്‍ പങ്കുണ്ടെന്ന് വ്യക്തമായി. ഇതോടെ നിരീക്ഷണത്തിലുള്ള നാലുബാങ്കുകള്‍ക്ക് ആദായനികുതിവകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. അനധികൃതമായി സൂക്ഷിച്ച വന്‍തുക പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പൊതുമരാമത്ത് പ്രോജക്ട് ഓഫീസര്‍, നാവേരി നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്നിവരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥര്‍ 152 കോടി രൂപയുടെ ആസ്തി അനധികൃതമായി സ്വന്തമാക്കിയെന്നാണ് ആദായനികുതിവകുപ്പിന് ലഭിച്ച വിവരം.

കര്‍ണാടകത്തിലെ രണ്ടുജില്ലകളില്‍നിന്ന് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി 17 ലക്ഷം രൂപയുടെ പുതിയനോട്ടുകള്‍ പിടികൂടി. ഉഡുപ്പിയിലെ കാര്‍ക്കളയില്‍നിന്ന് എഴുപത്തിയൊന്ന് ലക്ഷം രൂപയുടെ പുതിയനോട്ടുകളുമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്ന് ഉഡുപ്പിയിലേക്കുപോകുമ്പോഴാണ് സംഘം പിടിയിലായത്. ഹാസനില്‍നിന്ന് ചിക്കമഗളൂരുവിലേക്ക് പോകുകയായിരുന്ന മൂന്നംഗസംഘത്തില്‍നിന്ന് പോലീസ് 46 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “വന്‍ നോട്ടുവേട്ട; മൂന്നുദിവസത്തിനിടെ പിടിച്ചത് 7.77 കോടി”

  1. Dennis says:

    Hi, yes this article is really good and I have learned lot of things from it regarding blogging.
    thanks.

Comments are closed.

Top
x