
ബർലിൻ: ജർമനിയിലെ പ്രമുഖ ബാങ്ക് ശൃംഖലയായ സ്പാർകാസ്സെ(സേവിംഗ്സ് ബാങ്കുകൾ) എടിഎം സേവനങ്ങൾക്ക് ഇനി മുതൽ സർവീസ് ചാർജ്ജ് ഈടാക്കും. സ്വന്തം അക്കൗണ്ടിൽ നിന്നും എടിഎം വഴിപണം പിൻവലിക്കുന്നതിന് ഇനി മുതൽ ഫീസ് നൽകേണ്ടി വരും.
50 സെന്റ് മുതൽ അഞ്ചു യൂറോ വരെ കസ്ററമേഴ്സിൽ നിന്ന് ഫീസ് ഈടാക്കാനാണ് സ്പാർകാസ്സെയുടെ തീരുമാനം. മറ്റു ബാങ്കുകൾ സൗജന്യമായി എടിഎം സേവനങ്ങൾ നൽകുമ്പോൾ ഇത് എത്രമാത്രം വിജയകരമാകുമെന്ന് തീർച്ചയില്ല.
സ്പാർകാസ്സെയ്ക്ക് ജർമനിയിൽ 4000 ശാഖകളും 25000-ത്തോളം എടിഎമ്മുകളുമാണുള്ളത്. എടിഎം സേവനത്തിന് മുമ്പുണ്ടായിരുന്ന വിദേശ സർവീസ് ചാർജ്ജ് നിർത്തലാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.