രണ്ടായിരത്തിനാൽപ്പത് ആകുന്നതോടെ രാജ്യത്തെ ജനസംഖ്യയിൽ പത്ത് ശതമാനവും വൃദ്ധരാകുമെന്ന് റിപ്പോർട്ട്. 2015 പകുതി വരെയുള്ള കണക്കുകൾ പ്രകാരം ആറ് ശതമാനമാണ് രാജ്യത്തെ വൃദ്ധരുടെ എണ്ണം.
മസ്കറ്റ്: രണ്ടായിരത്തിനാൽപ്പത് ആകുന്നതോടെ രാജ്യത്തെ ജനസംഖ്യയിൽ പത്ത് ശതമാനവും വൃദ്ധരാകുമെന്ന് റിപ്പോർട്ട്. 2015 പകുതി വരെയുള്ള കണക്കുകൾ പ്രകാരം ആറ് ശതമാനമാണ് രാജ്യത്തെ വൃദ്ധരുടെ എണ്ണം. ഇതിൽ 55 ശതമാനം വൃദ്ധരും കഴിയുന്നത് ബഹ്റൈൻ, നോർത്ത് ബാറ്റിനഹ്, ദക്ലിയ ഗവർണറേറ്റുകളിലാണ്.
ഇത്തരത്തിൽ വിശ്രമജീവിതം നയിക്കുന്നവരിൽ അറുപത് ശതമാനം ആളുകളൂം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരുമാണ്. 77 ശതമാനം വൃദ്ധവും വ്യായാമം ചെയ്യുന്നവരുമാണ്. തൊഴിൽ ചെയ്യുന്ന വൃദ്ധരിൽ 92 ശതമാനവും പുരുഷന്മാർ ആണെന്നും കണക്കുകൾ വ്യക്തമക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.