Currency

പെര്‍മിറ്റ് കൂടാതെയുള്ള ഹജ്ജ്; ഇനി പത്ത് വര്‍ഷത്തെ വിലക്ക്

സ്വന്തം ലേഖകന്‍Monday, October 30, 2017 2:01 pm

ഹജജുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഏറ്റവും ഗുരുതരമായ പിഴവായാണ് കാണുന്നത്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാല്‍ 10 വര്‍ഷമാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതായത് 10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കാനാകില്ല.

റിയാദ്: പെര്‍മിറ്റ് കൂടാതെ ഹജ്ജിന് ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ ഇനി പത്തുവര്‍ഷം രാജ്യത്തേക്ക് വിലക്ക്. ഹജ്ജുമായി ബന്ധപ്പെട്ട ഇതര നിയമലംഘനങ്ങള്‍ക്കും ശിക്ഷ സമാനമാകുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് അമറിയിച്ചത്. ഹജജുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഏറ്റവും ഗുരുതരമായ പിഴവായാണ് കാണുന്നത്. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാല്‍ 10 വര്‍ഷമാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. അതായത് 10 വര്‍ഷം പിന്നിടാതെ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കാനാകില്ല.

അനുമതി പത്രം സമ്പാദിക്കാതെ ചിലര്‍ ഹജ്ജിനെത്തി കര്‍മങ്ങള്‍ ചെയ്ത് മടങ്ങുകയും നാട്ടില്‍നിന്ന് വീണ്ടും സൗദിയിലേക്ക് മടങ്ങുമ്പോള്‍ ഇവര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലാകാറുമാണ് പതിവ്. ഇത്തവണ ഹജ്ജിനു മുന്നേ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായിരുന്നു. ഇങ്ങനെ പിടിക്കപ്പെട്ടവരുടെ വിരലടയാളം രേഖപ്പെടുത്തിയാണ് മടക്കി അയയ്ക്കുക.

അതേസമയം ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് നാടുകടത്തുന്ന വിദേശികള്‍ക്ക് മൂന്നു വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച പൊതുമാപ്പിന്റെ ഇളവില്‍ രാജ്യം വിടുന്നവര്‍ക്ക് ഈ വിലക്ക് ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x