Currency

തൊഴിൽ നിയമലംഘനം; ബുറൈമിയിൽ 101 പേർ പിടിയിൽ

സ്വന്തം ലേഖകൻMonday, October 10, 2016 12:10 pm

തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ 101 പേർ ബുറൈമിയിൽ പിടിയിൽ. ബുറൈമിയിലെ മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതിൽ 58 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മസ്കറ്റ്: തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ 101 പേർ ബുറൈമിയിൽ പിടിയിൽ. ബുറൈമിയിലെ മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇതിൽ 58 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിവിധ വ്യാപരസ്ഥാപനങ്ങളിൽ തൊഴിലെടുക്കുകയായിരുന്ന  49 പേരും സ്വകാര്യമേഖലയിൽ നിന്നു ഏഴ് പേരും കാർഷിക മേഖലയിൽ നിന്നും രണ്ട് പേരുമാണ് പിടിയിലായവരിൽ ഉൾപ്പെടുന്നത്. അതിനിടെ 43 തൊഴിലാളികളെ നാടുകടത്തിയിട്ടുമുണ്ട്.

തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും അനധികൃത തൊഴിലാളികളെ പിടികൂടുന്നതിന്റെയും ഭാഗമായി മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന കർശനമാക്കിയതായും ഇതിന്റെ ഭാഗമായി പലതരത്തിലുള്ള ക്യാമ്പെയിനുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x