Currency

ഡൽഹിയിൽ ചിക്കുന്‍ഗുനിയ ബാധിച്ചത് പതിനായിരത്തിലേറെ പേര്‍ക്ക്‌

Tuesday, November 1, 2016 9:08 am

8,720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. 640 പേർക്കാണ് ഇക്കഴിഞ്ഞ ആഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 29 വരെയുള്ള കണക്ക് പ്രകാരം 10,851 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: ഡല്‍ഹിയില്‍ ഈ കാലയളവില്‍ ഇതുവരെ പതിനായിരത്തിലേറെപ്പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതായി കണക്കുകൾ. 8,720 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. 640 പേർക്കാണ് ഇക്കഴിഞ്ഞ ആഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 29 വരെയുള്ള കണക്ക് പ്രകാരം 10,851 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതേ കാലയളവിൽ 3650 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ 317 പേരിലാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്. ഈമാസം ആകെ 1517 പേര്‍ക്ക് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്നുതാമസിക്കുന്നവരാണ് ചിക്കുന്‍ഗുനിയ ബാധിച്ചതില്‍ 3615 പേരെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x