മുതിര്‍ന്നവരുടെ അവഗണന, മാനസിക, ശാരീരിക ഉപദ്രവങ്ങള്‍ എന്നിവയാണ് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും നിയമത്തിന്റെ വിശദാംശങ്ങളും പീഡനങ്ങളും ഉപദ്രവങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനായി പൊതു സ്വകാര്യ വിദ്യാലയങ്ങളില്‍ വിപുലമായ ബോധവത്കരണം നടത്തിയതും ഫലം കണ്ടിട്ടുണ്ട്.
റിയാദ്: യുഎഇയില്‍ കുട്ടികളുടെ അവകാശ സംരക്ഷണ ഹോട്ട്ലൈനില്‍ നാലു മാസത്തിനകം രജിസ്റ്റര്‍ ചെയ്തത് 134 സംഭവങ്ങള്‍. ശിശു സംരക്ഷണ നിയമ പ്രകാരം കുട്ടികള്‍ക്കെതിരായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാണ്. കുട്ടികളുമായി അടുപ്പം പുലര്‍ത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവരാണ് അവരുടെ വിഷമങ്ങളും വേദനിപ്പിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തുവെന്ന് സംശയമുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കേണ്ടത്.
മുതിര്‍ന്നവരുടെ അവഗണന, മാനസിക, ശാരീരിക ഉപദ്രവങ്ങള്‍ എന്നിവയാണ് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും. കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും നിയമത്തിന്റെ വിശദാംശങ്ങളും പീഡനങ്ങളും ഉപദ്രവങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുന്നതിനായി പൊതു സ്വകാര്യ വിദ്യാലയങ്ങളില്‍ വിപുലമായ ബോധവത്കരണം നടത്തിയതും ഫലം കണ്ടിട്ടുണ്ട്.
കുടുംബത്തിലെ പ്രശ്നങ്ങളാണ് കുട്ടികളെ അലട്ടുന്ന മറ്റൊരു വിഷമം. സ്കൂളിലെ മുതിര്‍ന്നവരും സഹപാഠികളും കാണിക്കുന്ന മുഷ്ക്കും കുട്ടികളെ ബാധിക്കുന്നുണ്ട. ഇത്തരം 37 സംഭവങ്ങളാണ് ഇക്കാലയളവില്‍ റിപ്പാര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈനില്‍ 800 700 നമ്പറില്‍ ബന്ധപ്പെടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.