മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മസ്കറ്റ്: മാനിലെ സലാലയില്‍ രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ സമീപത്തെ കെട്ടിടത്തിനു താഴെയുമാണ് കണ്ടെത്തിയത്.
ഇരുവരും ഒരു വര്‍ഷത്തോളമായി സന്ദര്‍ശക വിസയിലെത്തി സലാലയിൽ കഴിയുകയായിരുന്നു. ലാലയിലെ തുംറൈത്തില്‍ മൂവാറ്റുപുഴ സ്വദേശി ആരംഭിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ ജോലിക്കായാണ് ഇവര്‍ നാട്ടില്‍ നിന്നും എത്തിയതെന്നാണ് റിപ്പോർട്ട്.
മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.