Currency

റമദാനില്‍ ഹറമിലേക്കും തിരിച്ചും തീര്‍ഥാടകര്‍ക്കായി 2000 ബസുകള്‍

സ്വന്തം ലേഖകന്‍Wednesday, May 9, 2018 6:07 pm

മക്ക: റമദാനില്‍ മക്കയിലെ ഹറമിലേക്കും തിരിച്ചും തീര്‍ഥാടകരുടെ യാത്രക്ക് 2000 ബസുകള്‍ ഏര്‍പ്പെടുത്തുന്നു. ഹറമിലെ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബസുകള്‍ സര്‍വീസ് നടത്തുക. മക്ക ഹറമിനടുത്ത് ഗതാഗത കുരുക്കൊഴിവാക്കാന്‍ ചെയിന്‍ ബസ് സര്‍വീസ് പദ്ധതി ഏതാനും വര്‍ഷം മുമ്പാണ് ആരംഭിച്ചത്. നല്ല ഫലം കണ്ടതിനെ തുടര്‍ന്നാണ് ഇത്തവണ പദ്ധതി വിപുലമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. എട്ട് ദശലക്ഷം സര്‍വീസുകളിലായി 40 ദശലക്ഷം തീര്‍ഥാടകരെ ഹറമിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി.

വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും ബസ് സര്‍വീസ് ഉണ്ടാകും. മക്ക ഗവര്‍ണറും ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ വര്‍ഷം വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് കീഴിലെ റമദാന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. റമദാനില്‍ ഹറമിലേക്കും തിരിച്ചും തീര്‍ഥാടകരുടെ യാത്രക്കായുള്ള പദ്ധതി, ഇരുഹറം കാര്യാലം, ഹറം സുരക്ഷ വിഭാഗം, മുനിസിപ്പാലിറ്റി, ട്രാഫിക്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴിലെ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x