Currency

സൗദിയില്‍ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 48 ഇന്ത്യക്കാരില്‍ 32 മലയാളികള്‍

സ്വന്തം ലേഖകന്‍Tuesday, August 1, 2017 10:34 am

തടവിലായ 32 മലയാളികളില്‍ 16 പേരും മലപ്പുറം ജില്ലക്കാരാണ്. ഇവര്‍ക്ക് പുറമെ അഞ്ചു പഞ്ചാബുകാരും ഉത്തര്‍ പ്രദേശുകാരായ നാല് പേരും തമിഴ്‌നാട്ടില്‍ നിട്ടുള്ള മൂന്നു പേരും രണ്ടു കര്‍ണ്ണാടകക്കാരും, ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് ജയിലുകളില്‍ കഴിയുന്നത്.

റിയാദ്: സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 48 ഇന്ത്യക്കാര്‍. ഇതില്‍ 32 പേരും മലയാളികളാണ്. ഇവരില്‍ വിചാരണത്തടവുകാരും ഉള്‍പ്പെടും. ജിസാന്‍ സെന്‍ട്രല്‍ ജയിലിലും നാട് കടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ വൈസ് കോണ്‍സുലര്‍ ശിഹാബുദ്ധീന്‍ ഖാന്‍, അഡ്മിസ്നിസ്ട്രേറ്റിവ് ഓഫിസര്‍ റിയാസ് ജീലാനി എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ വിവിധ കേസുകള്‍ ചുമത്തപ്പെട്ടവരാണിവര്‍. തടവിലായ 32 മലയാളികളില്‍ 16 പേരും മലപ്പുറം ജില്ലക്കാരാണ്. ഇവര്‍ക്ക് പുറമെ അഞ്ചു പഞ്ചാബുകാരും ഉത്തര്‍ പ്രദേശുകാരായ നാല് പേരും തമിഴ്‌നാട്ടില്‍ നിട്ടുള്ള മൂന്നു പേരും രണ്ടു കര്‍ണ്ണാടകക്കാരും, ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് ജയിലുകളില്‍ കഴിയുന്നത്.

ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ കൊലപാതക കേസുകളില്‍ വിചാരണ തടവുകാരായാണ് കഴിയുന്നത്. ലഹരി മരുന്ന് വിഭാഗത്തില്‍പ്പെട്ട ഖാത്ത് കടത്തു കേസിലാണ് കൂടുതലും ഇന്ത്യക്കാരും പിടിയിലായത്. കൈക്കൂലി കേസില്‍ മൂന്നു പേരും ലോട്ടറി ഇടപാട് കേസ്, മോഷണക്കേസ് എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ജയിലിലുള്ള ബാക്കിയുള്ളവര്‍.

വിരലടയാള പരിശോധനയില്‍ കുടുങ്ങിയ മൂന്ന് മലയാളികളാണ് തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലുള്ളത്. മൂന്നും നാലും തവണ റീ എന്‍ട്രി വീസയില്‍ നാട്ടില്‍ പോയി തിരിച്ചു വന്നവരാണ് പിന്നീട് വിരലടയാള സൂക്ഷ്മ പരിശോധനയില്‍ കുടുങ്ങിയത്. തിരിച്ചയയ്ക്കല്‍ കേന്ദ്രത്തില്‍ കഴിയുന്നവരുടെ യാത്രാ നടപടികള്‍ വേഗത്തിലാക്കണമെന്ന് കോണ്‍സുലര്‍ സംഘം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x