34 ജലശുദ്ധീകരണശാലകളില്‍ നിന്നും പ്ലാന്റുകളില്‍ നിന്നുമായി 124 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. ഇതില്‍ 40 കുടിവെള്ള സാമ്പിളുകള്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 68 ശതമാനവും ഗുണനിലവാരം ഉറപ്പുവരുത്തുന്നവയായിരുന്നുവെന്നും പൊതുജനാരോഗ്യവിഭാഗം മാനേജര്‍ ശൈമ അല്‍ തുനൈജി പറഞ്ഞു.
റിയാദ്: യുഎഇയില്‍ ഗുണനിലവാരപരിശോധനയ്ക്കായി ശേഖരിച്ച കുടിവെള്ള സാമ്പിളുകളില്‍ 32 ശതമാനവും നിലവാരമില്ലാത്തത്. 34 ജലശുദ്ധീകരണശാലകളില്‍ നിന്നും പ്ലാന്റുകളില്‍ നിന്നുമായി 124 സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. ഇതില്‍ 40 കുടിവെള്ള സാമ്പിളുകള്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 68 ശതമാനവും ഗുണനിലവാരം ഉറപ്പുവരുത്തുന്നവയായിരുന്നുവെന്നും പൊതുജനാരോഗ്യവിഭാഗം മാനേജര്‍ ശൈമ അല്‍ തുനൈജി പറഞ്ഞു.
ഉപയോഗയോഗ്യമല്ലാത്ത കുടിവെള്ളം വിപണിയിലിറക്കിയ സ്ഥാപനങ്ങള്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കലടക്കമുള്ള നടപടികളെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് നിയമലംഘനത്തിന്റെ തോതനുസരിച്ച് പിഴയും ചുമത്തി. വര്‍ഷം തോറും എമിറേറ്റില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് 32 ശതമാനവും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. പുതിയ ജല ശുദ്ധീകരണ പ്ലാന്റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് മുനിസിപ്പാലിറ്റി നിര്‍ത്തിവെച്ചതായും ശൈമ അല്‍ തുനൈജി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.