Currency

സൗദിയിലെ 4 ജയിലുകളിലായി മലയാളികളടക്കം 350 ഓളം ഇന്ത്യക്കാര്‍; കൂടുതലും ശിക്ഷാ കാലവധി കഴിഞ്ഞവര്‍

സ്വന്തം ലേഖകന്‍Saturday, August 26, 2017 11:44 am

പ്രവിശ്യയിലെ ദമ്മാം ഫൈസലിയ്യ, അല്‍ ഖോബാര്‍, ഖതീഫ്, ജുബൈല്‍ എന്നിവിടങ്ങളിലെ ജയിലുകളിലാണ് ഇത്രയും ഇന്ത്യക്കാര്‍ ഉള്ളത്. ഭൂരിപക്ഷവും മദ്യം വാറ്റും ഉപയോഗിച്ചുള്ള കേസില്‍ അകപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്.

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ നാല് പ്രധാന ജയിലുകളിലായി മലയാളികളടക്കം മുന്നൂറ്റി അമ്പതോളം ഇന്ത്യക്കാര്‍ ഉള്ളതായി റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ദമ്മാം ഫൈസലിയ്യ, അല്‍ ഖോബാര്‍, ഖതീഫ്, ജുബൈല്‍ എന്നിവിടങ്ങളിലെ ജയിലുകളിലാണ് ഇത്രയും ഇന്ത്യക്കാര്‍ ഉള്ളത്. ഭൂരിപക്ഷവും മദ്യം വാറ്റും ഉപയോഗിച്ചുള്ള കേസില്‍ അകപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം എംബസ്സി അധികൃതര്‍ ജയില്‍ സന്ദര്‍ശിച്ചെങ്കിലും എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമല്ല.

ഇവരില്‍ അമ്പതില്‍ കൂടുതല്‍ പേരുടെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നിയമ നടപടികള്‍ പൂര്‍ത്തിയാകാത്തത് കാരണം ജയിലില്‍ കഴിയുന്നവരാണ്. തൊഴില്‍ ഉടമയുമായി കേസില്‍ പെട്ട് ജയിലില്‍ കഴിയുന്നവരും ഇതില്‍ നിരവധി പേരുണ്ട്.

വിധി പ്രകാരം പിഴ സംഖ്യ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശിക്ഷ കാലയളവ് കഴിഞ്ഞിട്ടും നിരവധി മലയാളികളാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം എംബസ്സി അധികൃതര്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x