Currency

വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് ഈ ആഴ്ച തുടക്കം

സ്വന്തം ലേഖകന്‍Monday, October 16, 2017 12:07 pm

സഫര്‍ 1 (ഒക്ടോബര്‍ 21) മുതലാണ് വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം. സ്ത്രീകള്‍ക്കായുള്ള സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സോക്‌സുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് ഈ ഘട്ടത്തില്‍ വനിതാവത്കരണം

റിയാദ്: വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം ഈ ആഴ്ച തുടങ്ങുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയ വക്താവ്ഖാലിദ് അബാ അല്‍ ഖൈല്‍ വ്യക്തമാക്കി. സ്ത്രീകള്‍ മാത്രമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് വനിതാവത്കരണം.

സഫര്‍ 1 (ഒക്ടോബര്‍ 21) മുതലാണ് വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം. സ്ത്രീകള്‍ക്കായുള്ള സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സോക്‌സുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് ഈ ഘട്ടത്തില്‍ വനിതാവത്കരണം. വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കാവശ്യമായ ഉത്പന്നങ്ങല്‍ വില്‍ക്കുന്ന വിഭാഗങ്ങളിലും മൂന്നാം ഘട്ടത്തോടെ വനിതകളെ നിയമിക്കും.

പൂര്‍ണമായും സ്വദേശികള്‍ക്കാണ് അവസരം. തൊഴില്‍ സാമൂഹ്യവികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാകും നടപടികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x