Currency

സൗദിയില്‍ വനിതാവത്കരണം മൂന്നാം ഘട്ടത്തിലേക്ക്; നിയമ നടപടി കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Monday, December 4, 2017 12:54 pm

റിയാദ്: സൗദിയില്‍ വനിതാവത്കരണം പൂര്‍ത്തീകരിക്കാത്ത കടകള്‍ക്കെതിരെ നിയമ നടപടി കര്‍ശനമാക്കി. സൗദിയില്‍ നവംബറില്‍ പ്രാബല്യത്തിലായ വനിതാവത്കരണം ഇതുവരെ 72 ശതമാനമാണ് പൂര്‍ത്തിയായത്. അന്നു മുതലാരംഭിച്ച പരിശോധന ഒരുമാസം പിന്നിട്ടു. വനിതാവത്കരണത്തിന്റെ മൂന്നാം ഘട്ടം പ്രബല്യത്തിലായതോടെ നടത്തിയ റെയ്ഡുകളില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതുവരെ 4730 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലെ 1101 കേസുകള്‍ സ്വദേശികള്‍ക്ക് നീക്കി വെച്ച തസ്തികയില്‍ വിദേശികളെ നിയമിച്ചതിനാണ്. വനിതാ ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസുകളുണ്ട്. 4696 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത്. 1905 കേസുകളവിടെ രജിസ്റ്റര്‍ ചെയ്തു.

പതിനാറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഇതിനകം വനിതാവക്തരണം പൂര്‍ത്തിയാക്കി. വനിതാവത്കരണം മൂന്നാം ഘട്ടം പൂര്‍ത്തിയാകാനുളളത് ഇനി 28 ശതമാനം മാത്രമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x