Currency

സൗദിയിലെ ബാങ്കുകളില്‍ നിന്ന് 400 വിദേശികളെ പിരിച്ചുവിട്ടു; സ്വദേശികള്‍ക്ക് നേരിട്ട് നിയമനം

സ്വന്തം ലേഖകന്‍Monday, October 2, 2017 2:09 pm

2015ല്‍ സൗദിയിലെ ബാങ്കുകളില്‍ 4,875 വിദേശികളാണ് ജോലി ചെയ്തിരുന്നത് കഴിഞ്ഞ വര്‍ഷം 4,483 ആയി കുറഞ്ഞു. രാജ്യത്ത് 44,852 സ്വദേശികളാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്. ഓരോ വര്‍ഷവും ശരാശരി 200 സ്വദേശികള്‍ക്ക് ബാങ്കുകളില്‍ നേരിട്ട് നിയമനം ലഭിക്കുന്നുണ്ട്.

 

റിയാദ്: സൗദി അറേബ്യയിലെ ബാങ്കുകളില്‍ ജോലി ചെയ്തിരുന്ന 400 വിദേശികളെ പിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇത്രയും വിദേശികളെ പിരിച്ചുവിട്ടത്. വിവിധ ബാങ്കുകളിലായി 4500 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2015ല്‍ സൗദിയിലെ ബാങ്കുകളില്‍ 4,875 വിദേശികളാണ് ജോലി ചെയ്തിരുന്നത് കഴിഞ്ഞ വര്‍ഷം 4,483 ആയി കുറഞ്ഞു. രാജ്യത്ത് 44,852 സ്വദേശികളാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്. ഓരോ വര്‍ഷവും ശരാശരി 200 സ്വദേശികള്‍ക്ക് ബാങ്കുകളില്‍ നേരിട്ട് നിയമനം ലഭിക്കുന്നുണ്ട്. ബാങ്കുകളിലെ ആകെ ജീവനക്കാരുടെ എണ്ണം 49,335 ആണ്. ഇതില്‍ 91 ശതമാനം സ്വദേശികളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്‍ഷുറന്‍സ് കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നുണ്ട്. വിദേശികളുടെ കുത്തകയായിരുന്ന ഇന്‍ഷുറന്‍സ് കമ്പനികളില്‍ 10,039 ജീവനക്കാരില്‍ 59 ശതമാനവും സ്വദേശികളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x