Currency

അഞ്ച് മാസ വളർച്ചയുള്ള ഭ്രൂണം ആശുപത്രി ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

സ്വന്തം ലേഖകൻSunday, September 25, 2016 4:41 pm

അഞ്ച് മാസം പ്രായമുള്ള ഭ്രൂണം ഡൽഹി റാവു തുലാറാം ആശുപത്രിയിലെ വനിതാ ടോയിലറ്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ന്യൂഡൽഹി: അഞ്ച് മാസം പ്രായമുള്ള ഭ്രൂണം ഡൽഹി റാവു തുലാറാം ആശുപത്രിയിലെ വനിതാ ടോയിലറ്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച പതിനൊന്ന് മണിക്കാണു ഹോസ്പിറ്റലിലെ ജീവനക്കാരി, ആൺകുഞ്ഞിന്റെ ഭ്രൂണം ആശുപത്രി ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

കണ്ടെത്തിയ ഭ്രൂണം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണു. സംഭവത്തെ കുറിച്ച്‌ ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ടോയിലറ്റിൽ ഭ്രൂണം ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x