Currency

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്സി കമ്പനികളിലെ സ്വദേശിവത്കരണം 97 ശതമാനമായി

സ്വന്തം ലേഖകന്‍Tuesday, October 31, 2017 8:04 am

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം. സൗദിയില്‍ 23 ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കാണ് ലൈസന്‍സുള്ളത്. 2,20,000ലേറെ സ്വദേശി ടാക്‌സി ഡ്രൈവര്‍മാര്‍ ഇവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് ശതമാനം മാത്രമാണിപ്പോള്‍ സ്വദേശികള്‍.

റിയാദ്: സൗദിയിലെ ഓണ്‍ലൈന്‍ ടാക്സി കമ്പനികളിലെ സ്വദേശിവത്കരണം 97 ശതമാനമായി. പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്സി കമ്പനികള്‍ക്കും കാറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം. സൗദിയില്‍ 23 ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കാണ് ലൈസന്‍സുള്ളത്. 2,20,000ലേറെ സ്വദേശി ടാക്‌സി ഡ്രൈവര്‍മാര്‍ ഇവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് ശതമാനം മാത്രമാണിപ്പോള്‍ സ്വദേശികള്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളിലെ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പൊതുഗതാഗത അതോറിറ്റി ഇടപെടാറില്ല. ഇത് നിശ്ചയിക്കുന്നത് അതത് കമ്പനികളാണ്. എന്നാല്‍ നിരക്കുകളില്‍ കൃത്രിമം കാണിക്കുന്നില്ല എന്ന് അതോറിറ്റി ഉറപ്പു വരുത്തും.

ഓഫറുകളെയും തൊഴിലവസരങ്ങളും അതോറിറ്റിയുടെ അനുമതി കൂടാതെ പരസ്യപ്പെടുത്താനാകില്ല. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. കൂടാതെ ഇവരുടെ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും റദ്ദാക്കും. സ്വദേശിവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി മലയാളികള്‍ ടാക്‌സി മേഖല വിടുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x