നഗരത്തില്‍ ട്രക്കുകള്‍ കൂട്ടി ഇടിച്ച് കത്തി രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര്‍ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഖുറൈസ് റോഡില്‍ എക്‌സിറ്റ് മുപ്പതില്‍ സല്‍മാന്‍ ഫാരിസി അണ്ടര്‍ പാസേജിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ പാക് പൗരനാണ്.
റിയാദ്: നഗരത്തില്‍ ട്രക്കുകള്‍ കൂട്ടി ഇടിച്ച് കത്തി രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാലു പേര്‍ വെന്തുമരിച്ചു. രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഖുറൈസ് റോഡില്‍ എക്‌സിറ്റ് മുപ്പതില്‍ സല്‍മാന്‍ ഫാരിസി അണ്ടര്‍ പാസേജിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ പാക് പൗരനാണ്. നാലാമനെ കുറിച്ച് വ്യക്തമായ വിവരമില്ല. പ്രമുഖ നിര്‍മാണ കമ്പനിയുടെ റോഡ് ടാര്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്ക് കേടായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. കമ്പനിയില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പിറകില്‍ വന്ന പെട്രോള്‍ ടാങ്കര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
ഇതിന് പിറകെ എത്തിയ മറ്റൊരു ട്രക്കും അപകടത്തില്‍പ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ തീ പിടിച്ച് മൂന്നു ട്രക്കുകളും പരിസരത്ത് നിര്‍ത്തിയിട്ട പിക്കപ്പും കത്തിയമര്‍ന്നു. ടാങ്കര്‍ പൊട്ടിത്തെറിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി. സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ച രണ്ട് ഇന്ത്യക്കാര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പരിക്കേറ്റ രണ്ടു പേരും ഉത്തരേന്ത്യക്കാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. വാഹനങ്ങള്‍ മറ്റു വഴിക്ക് തിരിച്ചുവിട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like what you guys tend to be up too. Such clever work and exposure!
Keep up the terrific works guys I’ve added you guys to blogroll.
Wow, that’s what I was exploring for, what a material!
present here at this website, thanks admin of this website.
Greetings! Very helpful advice within this post!
It’s the little changes that will make the greatest changes.
Many thanks for sharing!
Great goods from you, man. I have understand your stuff previous to and you are just extremely great.
I really like what you’ve acquired here, certainly like what you are saying and the way in which you say it.
You make it entertaining and you still take care of to keep it wise.
I cant wait to read far more from you. This is actually a wonderful site.
It is not my first time to pay a visit this site,
i am browsing this web site dailly and take fastidious information from here all
the time.