സൗദി ചരക്കുഗതാഗത മേഖലയിലെ ട്രക്കുകളിലെ ജോലി 100 ശതമാനവും സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നീക്കം ആരംഭിച്ചു. ആഭ്യന്തര ഗതാഗത മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുക എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
റിയാദ്: സൗദി ചരക്കുഗതാഗത മേഖലയിലെ ട്രക്കുകളിലെ ജോലി 100 ശതമാനവും സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നീക്കം ആരംഭിച്ചു. ആഭ്യന്തര ഗതാഗത മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുക എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതിന് തൊട്ടു പിന്നാലെയാണ് ചെറിയ പിക്കപ്പുകള്‍, ഇടത്തരം ട്രക്കുകള്‍, കേടായ വാഹനങ്ങള്‍ കൊണ്ടുപോകുന്ന വിഞ്ചുകള്‍ എന്നിവയിലെ ജോലി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമേ നല്കയിരുന്നുള്ളൂവെങ്കിലും ഡ്രൈവര്‍മാറും ലോഡിങ് ജോലിക്കാരുമായി വിദേശികളെ നിയമിക്കാന്‍ നിയമം അനുവദിച്ചിരുന്നു. ആയിരക്കണക്കിന് വിദേശികള്‍ നിലവില്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം കാരണമായി ജോലി നഷ്ടപ്പെട്ട നിരവധി വിദേശികള്‍ ട്രക്കുകള്‍ ഓടിക്കുന്ന ജോലിയിലേക്ക് തിരിഞ്ഞത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞ നിരക്കിന് ചരക്ക് വാഹന ഗതാഗത ജോലിയില്‍ സ്വദേശികളോട് മത്സരിക്കുന്ന വിദേശികള്‍ തങ്ങളുടെ വരുമാനത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നും സ്വദേശി ജോലിക്കാര്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രക്കുകളിലെ ജോലി പൂര്‍ണമായും സ്വദേശികള്‍ക്ക് നീക്കിവെക്കാന്‍ തൊഴില്‍, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സംയുക്ത നീക്കം നടത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up colleagues, its fantastic paragraph concerning teachingand fully defined, keep it up all the time.