Currency

വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതിന് ടാക്‌സ്: ശൂറയുടെ പരിഗണനയില്‍

സ്വന്തം ലേഖകന്‍Monday, December 19, 2016 11:51 am

വിദേശ ജോലിക്കാര്‍ വര്‍ഷത്തില്‍ നാട്ടിലേക്കയയ്ക്കുന്ന സംഖ്യയുടെ ആറ് ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ചയ്ക്ക് ശേഷം അതേദിവസം വോട്ടിനിടുന്ന നിര്‍ദേശത്തില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ടാക്‌സിന്റെ പ്രയോഗിക നടപടികളുടെ പഠനത്തിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറും.

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ കണ്‍ട്രോള്‍ മേധാവി ഹുസാം അല്‍അന്‍ഖരി പറഞ്ഞു. വിദേശത്തേക്കുള്ള പണമൊഴുക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ച് വര്‍ഷം മുമ്പ് തള്ളപ്പെട്ട നിര്‍ദേശം ശൂറ കൗണ്‍സില്‍ വീണ്ടും ചര്‍ച്ചക്കെടുക്കുന്നത്.

വിദേശ ജോലിക്കാര്‍ വര്‍ഷത്തില്‍ നാട്ടിലേക്കയയ്ക്കുന്ന സംഖ്യയുടെ ആറ് ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുക. ചര്‍ച്ചയ്ക്ക് ശേഷം അതേദിവസം വോട്ടിനിടുന്ന നിര്‍ദേശത്തില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ടാക്‌സിന്റെ പ്രയോഗിക നടപടികളുടെ പഠനത്തിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം അഞ്ച് വര്‍ഷം പിന്നിടുന്ന തൊഴിലാളികളുടെ മണി ട്രാന്‍സാക്ഷന്‍ ടാക്‌സ് ആറില്‍ നിന്ന് രണ്ട് ശതമാനമായി കുറയ്ക്കണമെന്നും ശൂറയിലെ സാമ്പത്തിക സമിതി നിര്‍ദേശിച്ചു.

വിദേശികള്‍ തങ്ങളുടെ വരുമാനം സൗദിയില്‍ തന്നെ ചെലവഴിക്കാന്‍ പ്രോല്‍സാഹിപ്പിക്കുക, വിദേശ ട്രാന്‍സ്ഫറിന്റെ തോത് കുറക്കുക, അനധികൃതമായി പണം സമ്പാദിക്കുന്നത് തടയുക എന്നിവ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിന്റെ ലക്ഷ്യമാണ്. അഞ്ച് വര്‍ഷം മുമ്പ് ശൂറയുടെ മുന്നില്‍ വന്ന നിര്‍ദേശം വോട്ടിനിട്ടപ്പോള്‍ 45നെതിരെ 70 വോട്ടുകള്‍ക്ക് തള്ളപ്പെടുകയായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ വിദേശത്തേക്ക് പണമയക്കുന്നതിന്റെ തോത് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുമ്പ് 57 ബില്യന്‍ റിയാല്‍ വിദേശത്തേക്ക് അയച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 135 ബില്യനായി ഉയര്‍ന്നിട്ടുണ്ട്. ടാക്‌സ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ ടാക്‌സ് വെട്ടിപ്പ് നടത്തുന്നവര്‍ക്കും അതിന് വിദേശികളെ സഹായിക്കുന്ന സ്വദേശികള്‍ക്കും കടുത്ത പിഴയും ശിക്ഷയും നല്‍കുന്നതിനുള്ള നിയമനിര്‍മാണവും നടത്തണമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതിന് ടാക്‌സ്: ശൂറയുടെ പരിഗണനയില്‍”

  1. Hi! Do you use Twitter? I’d like to follow you if that would be ok.
    I’m undoubtedly enjoying your blog and look forward
    to new posts.

  2. Thanks for sharing your thoughts on financial advisor marketing.
    Regards

Comments are closed.

Top
x