ബായ്ത് ഡോട്ട് കോമും യൂഗവും ചേര്‍ന്ന് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത തൊഴിലിലെ മികവ് അടിസ്ഥാനമാക്കി മാത്രമാണെന്നും സ്ത്രീപുരുഷ ഭേദം ഇക്കാര്യത്തിലില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത ഭുരിഭാഗം പേരും പ്രതികരിച്ചു.
റിയാദ്: യു.എ.ഇയിലെ തൊഴിലിടങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലേതിന് സമാനമായ സ്ത്രീ സമത്വമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബായ്ത് ഡോട്ട് കോമും യൂഗവും ചേര്‍ന്ന് മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത തൊഴിലിലെ മികവ് അടിസ്ഥാനമാക്കി മാത്രമാണെന്നും സ്ത്രീപുരുഷ ഭേദം ഇക്കാര്യത്തിലില്ലെന്നും സര്‍വേയില്‍ പങ്കെടുത്ത ഭുരിഭാഗം പേരും പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത യു.എ.ഇയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മൂന്നില്‍ രണ്ട് ഭാഗവും അഭിപ്രായപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലിടങ്ങളിലുള്ള സ്ത്രീ സമത്വം യു.എ.ഇയിലുമുണ്ടെന്നാണ്.
യു.എ.ഇയിലെ തൊഴില്‍ നിയമനങ്ങള്‍ ജോലിപരിചയത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലാണെന്ന് 55 ശതമാനം പേര്‍ വിശ്വസിക്കുന്നു. യു.എ.ഇയിലെ തൊഴില്‍നിയമങ്ങള്‍ സ്വന്തം രാജ്യങ്ങളിലെ നിയമങ്ങളെ പോലെ പരിചിതമായി തോന്നിയിട്ടുണ്ടെന്ന് 94 ശതമാനം പേര്‍ അറിയിച്ചു. യു.എ.ഇയില്‍നിന്ന് സര്‍വയേില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും സ്ത്രീപുരുഷന്മാര്‍ ഒന്നിച്ചുള്ള തൊഴിലിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരില്‍ 87 ശതമാനം ഇത്തരം സാഹചര്യത്തിലെ അവരുടെ തൊഴില്‍ സുഗമമാണെന്നും 57 ശതമാനം പേര്‍ വളരെയധികം സുഗമമാണെന്നും അഭിപ്രായപ്പെട്ടു. സ്ത്രീകളെന്ന നിലയില്‍ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് 40 ശതമാനം പേര്‍ പറഞ്ഞു.
എല്ലാ ജീവനക്കാര്‍ക്കും തുല്യമായ പ്രവൃത്തി സമയമാണെന്ന് 65 ശതമാനവും സ്ഥാനക്കയറ്റത്തിനും തൊഴിലിലെ വളര്‍ച്ചക്കും തുല്യ അവസരമുണ്ടെന്ന് 43 ശതമാനവും എല്ലാവര്‍ക്കും തുല്യ ശമ്പളമാണെന്ന് 26 ശതമാനവും പറഞ്ഞതായും സര്‍വേ വ്യക്തമാക്കുന്നു. യു.എ.ഇയിലെ സ്ത്രീ ജീവനക്കാരില്‍ 25 ശതമാനം അവര്‍ വിവാഹിതരായാല്‍ ജോലിയെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം വിവാഹജീവിതം തങ്ങളുടെ ജോലിയില്‍ ക്രിയാത്മമായ ഗുണം ചെയ്തുവെന്ന് 33 ശതമാനം പേര്‍ കരുതുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey there just wanted to give you a brief heads up and let
you know a few of the pictures aren’t loading correctly.
I’m not sure why but I think its a linking issue.
I’ve tried it in two different web browsers and both show the same results.