അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
റിയാദ്: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഇടപെടലും സമാധാനം പുന:സ്ഥാപിക്കലും വിജയകരമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായി. അല്‍യമാമ കൊട്ടാരത്തില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സിറിയ, യമന്‍, ഇറാന്‍ തുടങ്ങി മേഖലയിലെ സുരക്ഷ വിഷയങ്ങളും തീവ്രവാദ നിര്‍മാജന പദ്ധതിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ ഭരണകൂടവും റഷ്യയും നടത്തുന്ന കൂട്ടക്കുരുതിയും മനുഷ്യാവകാശ ലംഘനങ്ങളും സല്‍മാന്‍ രാജാവ് ജോണ്‍ കെറിയുമായി ചര്‍ച്ച ചെയ്തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍യമാമ കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, സാംസ്‌കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി, റിയാദിലെ അമേരിക്കന്‍ അംബാസഡര്‍ ജോസഫ് വെസ്റ്റ്വോള്‍ എന്നിവരും സംബന്ധിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫുമായി ജോണ്‍ കെറി പ്രത്യേകം ചര്‍ച്ചയും നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, of course this piece of writing is really nice and I have
learned lot of things from it regarding blogging. thanks.
Do you have any video of that? I’d care to find
out some additional information.